ഏഷ്യ കപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 168 റൺസ് ലക്ഷ്യം ബംഗ്ലാദേശ് ഇന്നിംഗ്സ് 127 റൺസിൽ അവസാനിപ്പിക്കേണ്ടി വന്നു. ബംഗ്ലാദേശ് 19. 3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ട്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറി മികവിലാണ് 168 റൺസ് കെട്ടിപ്പടുത്തത്. ആറ് വിക്കറ്റുകൾ നഷ്ട്ടമായിട്ടും സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.

