പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

ഗൾഫിലേയ്ക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ; വർധന മൂന്നിരട്ടിയോളം

 


കോഴിക്കോട്: കേരളത്തിൽനിന്ന് ​ഗൾഫ് മേഖലകളിലേക്കുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. മദ്ധ്യവേനൽ അവധിക്ക് ശേഷം സെപ്തംബർ ആദ്യവാരം സ്കൂളുകൾ തുറക്കുന്നതോടെ, അവധിക്ക് നാട്ടിലെത്തിയവർ സെപ്തംബ‍ർ പകുതിയോടെ ​തിരിച്ചെത്തുമെന്നത് മുന്നിൽക്കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്.


ഈമാസം ​ഗൾഫ് സെക്ടറിലേക്കുള്ള യാത്രയ്ക്ക് ടിക്കറ്റിന് മൂന്നിരട്ടിയോളം തുക നൽകണം. ആ​ഗസ്റ്റ് അവസാനമാണ് ഏറ്റവും കൂടിയ നിരക്ക്. പുറപ്പെടുന്ന സമയം നോൺ സ്റ്റോപ്പ് സർവീസ് എന്നിവ അനുസരിച്ച് തുക ഉയരും. കേരളത്തിൽനിന്ന് നാലം​ഗ കുടുബത്തിന് ദുബായിൽ എത്താൻ ഒന്നര ലക്ഷത്തിലധികം രൂപ വേണ്ട സ്ഥിതിയാണ് ഇപ്പോളുള്ളത്. വിവിധ മേഖലകളിലേക്ക് 6000 രൂപ മുതൽ 16000 രൂപവരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നിടത്താണ് ടിക്കറ്റ് നിരക്ക് ഈവിധത്തിൽ കൂടിയത്.


ഓ​ഗസ്റ്റ് 15 മുതൽ 25 വരെ കേരളത്തിൽനിന്നുള്ള ടിക്കറ്റ് നിരക്ക്


കരിപ്പൂർ - ദുബായ് - 35000 - 48000

നെടുമ്പാശ്ശേരി - ദുബായ് - 39000 - 48000

തിരുവനന്തപുരം - ദുബായ് - 41000 - 58000

കണ്ണൂർ - ദുബായ് 32000 -38000

കരിപ്പൂർ - മസ്കറ്റ് - 21000 - 25000

നെടുമ്പാശ്ശേരി - മസ്കറ്റ് - 23000-28000

തിരുവനന്തപുരം - മസ്കറ്റ് - 23000-28000

കണ്ണൂർ - മസ്കറ്റ്- 20000 -25000

കരിപ്പൂർ - ജിദ്ദ - 48000 - 60000

നെടുമ്പാശ്ശേരി - ജിദ്ദ - 33000-45000

തിരുവനന്തപുരം - ജിദ്ദ - 40000-60000

കണ്ണൂർ - ജിദ്ദ - 40000-60000

കരിപ്പൂർ - റിയാദ് - 38000 - 50000

നെടുമ്പാശ്ശേരി - റിയാദ് - 40000-50000

തിരുവനന്തപുരം - റിയാദ് - 38000-46000

കണ്ണൂർ - റിയാദ് - 40000-45000

കരിപ്പൂർ - ബഹറിൻ - 21000 - 38000

നെടുമ്പാശ്ശേരി - ബഹറിൻ - 25000-33000

തിരുവനന്തപുരം - ബഹറിൻ - 30000-38000

കണ്ണൂർ - ബഹറിൻ - 25000-33000

കരിപ്പൂർ - കുവൈറ്റ് - 30000 - 39000

നെടുമ്പാശ്ശേരി - കുവൈറ്റ് - 35000-43000

തിരുവനന്തപുരം - കുവൈറ്റ് - 40000-48000

കണ്ണൂർ - കുവൈറ്റ് - 35000-45000

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.