പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കോളും ഡാറ്റയും ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല; എയർടെൽ സേവനം കേരളത്തിലടക്കം തടസപ്പെട്ടു


തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെല്ലിന്റെ സേവനങ്ങൾ തടസപ്പെട്ടു.കേരളത്തിലടക്കം എയർടെല്ലിൻ കോൾ, ഡാറ്റ സേവനങ്ങളിൽ പ്രശ്നം നേരിടുന്നതായാണ് ഡൗൺ ഡിറ്റക്റ്ററിൽ ഉപഭോക്താക്കൾ രേഖപ്പെടുത്തിയ പരാതികളിൽ പറയുന്നത്.


അര മണിക്കൂർ സമയം കൊണ്ട് ആറായിരത്തിലേറെ പരാതികൾ ഡൗൺഡിറ്റക്റ്ററിൽ പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30-ഓടെയാണ് എയർടെൽ സേവനങ്ങൾ തടസപ്പെട്ടത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കർണാടക, തെലങ്കാന, ദില്ലി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ എയർടെൽ യൂസർമാരും കോൾ, ഡാറ്റ പ്രശ്നങ്ങൾ എക്സിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.