സെപ്റ്റംബറിൽ ഇന്ത്യ വേദിയാവേണ്ടിയിരുന്ന ഏഷ്യാ കപ്പിന് യുഎഇ വേദിയാവും. ഇന്ത്യയുൾപ്പെടെ എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. സെപ്റ്റംബർ 5 മുതൽ 21 വരെയായിരിക്കും ടൂർണമെന്റ് നടക്കുക.
ഇന്ത്യക്ക് പുറമൈ പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, യുഎഇ, ഒമാൻ, ഹോങ്കോംഗ് എന്നീ ടീമുകളായിരിക്കും ടൂർണമെന്റിൽ പങ്കെടക്കുക. ദുബായ്, അബുദാബി എന്നിവിടങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക.
അടുത്തവർഷം ടി20 ലോകകപ്പ് നടക്കുന്നതിനാൽ ടി20 ഫോർമാറ്റിലായിരിക്കും ഇത്തവണ ഏഷ്യാ കപ്പ് നടക്കുക. കഴിഞ്ഞ തവണ ഏകദിന ലോകകപ്പ് കണക്കിലെടുത്ത് ഏകദിന ഫോർമാറ്റിലായിരുന്നു ടൂർണമെന്റ്. ഏഷ്യാ കപ്പിലെ നിലവിലെ ജേതാക്കളാണ് ഇന്ത്യ. ശ്രീലങ്കയെ തോൽപ്പിച്ചാണ് ഇന്ത്യ കഴിഞ്ഞ തവണ കിരീടം നേടിയത്.

