പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

50 യാത്രക്കാരുമായി പറന്ന റഷ്യൻ വിമാനം തകര്‍ന്നു വീണു; എല്ലാവരും മരിച്ചതായി റിപ്പോര്‍ട്ട്

 


മേസ്കോ: റഷ്യയില്‍ 50 യാത്രക്കാരുമായി പോയി സിഗ്നല്‍ നഷ്ടപ്പെട്ട യാത്ര വിമാനം തകർന്നു വീണു. മുഴുവൻ യാത്രക്കാരും മരിച്ചതായാണ് റിപ്പോർട്ടുകള്‍.

കിഴക്കൻ അമുർ മേഖലയിലൂടെ പറക്കുക‍യായിരുന്ന An-24 എന്ന യാത്രാ വിമാനവുമാണ് തകർന്നു വീണത്.

സൈബീരിയ ആസ്ഥാനമായുള്ള അങ്കാര എയർലൈൻ ചൈനയുടെ അതിർത്തിയിലുള്ള അമുർ മേഖലയിലെ ഒരു പട്ടണമായ ടിൻഡയ്ക്ക് സമീപത്തുവച്ച്‌ റഡാർ സ്‌ക്രീനുകളില്‍ നിന്ന് അപ്രതീക്ഷിതമാവുകയായിരുന്നു.

പ്രാഥമിക വിവരമനുസരിച്ച്‌ അഞ്ച് കുട്ടികളും ആറ് ജീവനക്കാരും ഉള്‍പ്പെടെ 50 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. മോശം കാലാവസ്ഥയില്‍ ലാൻഡ് ചെയ്യുന്നതിനിടെ ക്രൂവിനുണ്ടായ പിഴവാണ് അപകടത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.