പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

ഇപ്പോൾ അപേക്ഷിക്കാവുന്ന കണ്ണൂർ ജില്ലയിലെ വിവിധ ഒഴിവുകൾ..

അധ്യാപക ഒഴിവ്
പഴയങ്ങാടി∙ ഏഴോം ഗവ.വെൽഫെയർ  എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽപി വിഭാഗം പ്രൈമറി  അധ്യാപികയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ രാവിലെ 10.30ന് 
പഴയങ്ങാടി∙ മാ‍ടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് ജൂനിയർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 12ന് രാവിലെ 10.30ന്

പിലാത്തറ∙ കടന്നപ്പള്ളി യുപി സ്കൂളിൽ യുപിഎസ്ടി, ഹിന്ദി (പാർട്ട്ടൈം) താൽക്കാലിക ഒഴിവിലേക്ക് 12ന് രാവിലെ 10ന് അഭിമുഖം നടക്കും.
ചപ്പാരപ്പടവ്∙ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ്  അധ്യാപകന്റെ ( ജൂനിയർ) താൽക്കാലിക ഒഴിവ്. അഭിമുഖം 16ന് 10.30ന് സ്കൂൾ ഓഫിസിൽ.

ട്യൂട്ടർ
ശ്രീകണ്ഠപുരം∙ പട്ടിക ജാതി വികസന വകുപ്പിനു കീഴിൽ ശ്രീകണ്ഠപുരം, മയ്യിൽ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലുകളിൽ 5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ട്യൂഷൻ എടുക്കുന്നതിന് ട്യൂട്ടർമാരെ വേണം. ഇന്ന് രാവിലെ 10.30ന് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. 7012572951, 9562702482.

നിയമനം
∙ ദേശീയ ആരോഗ്യ ദൗത്യം– ദേശീയ പ്രാണിജന്യരോഗ നിയന്ത്രണ പരിപാടി എന്നിവയുടെ ഭാഗമായി ജില്ലയിലെ നഗര പ്രദേശങ്ങളിലെ കൊതുകു നശീകരണ പ്രവർത്തനങ്ങൾക്കു ദിവസ വേതനാടിസ്ഥാനത്തിൽ 50 കണ്ടിൻജന്റ് ജീവനക്കാരെ നിയമിക്കുന്നു. 13നു രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കൽ ഓഫിസിൽ അഭിമുഖം. ഫോൺ: 04972 700709.
∙ കണ്ണൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എൻവിടി കെമിസ്ട്രി സീനിയർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് നാളെ രാവിലെ 11ന് ഇന്റർവ്യൂ. ഫോൺ : 04972712921.

ഓപ്പറേറ്റർ
പയ്യാവൂർ∙പഞ്ചായത്തിന്റെ വാതക ശ്മശാനത്തിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഓപ്പറേറ്ററെ നിയമിക്കുന്നു.  ഉദ്യോഗാർഥികൾ 18 ന് 3 ന് പഞ്ചായത്ത് ഓഫിസിൽ എത്തണം. 04602210124.

നൃത്താധ്യാപക ഒഴിവ്
തലശ്ശേരിയിലെ സർക്കാർ സ്ഥാപനത്തിൽ നൃത്ത അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  20ന് അകം തലശ്ശേരി ടൗൺ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ റജിസ്റ്റർ ചെയ്യണം. 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.