പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

സ്കൂളിലെ മോഷണം: അഞ്ചു പൂര്‍വ വിദ്യാര്‍ഥികള്‍ പിടിയില്‍

 

രാമവർമപുരം വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളില്‍നിന്ന് ലാപ്ടോപ്പ് മോഷണം പോയ കേസിലെ പ്രതികള്‍ പൊലീസ് പിടിയില്‍.സ്കൂളിലെ പൂർവ വിദ്യാർഥികളും തിരൂർ സ്വദേശികളുമായ അഞ്ചുപേരാണ് വിയ്യൂർ പൊലീസിന്റെ പിടിയിലായത്. ഇവരില്‍ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്.

മേയ് 29നാണ് കേസിനാസ്പദമായ സംഭവം. സ്കൂള്‍ സ്റ്റാഫ് റൂമിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു ലാപ്ടോപ്പുകളും മൂന്നു ലാബുകളില്‍നിന്ന് മൂന്നു പ്രൊജക്ടറുകളും രണ്ടു മൊബൈല്‍ ഫോണുകളുമാണ് മോഷണം പോയത്. ഇവക്ക് രണ്ടു ലക്ഷത്തോളം വില വരും.

അധ്യാപകർ സംശയം പ്രകടിപ്പിച്ചവരെ കേന്ദ്രീകരിച്ച്‌ വിയ്യൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അന്വേഷണ സംഘത്തില്‍ വിയ്യൂർ പൊലീസ് ഇൻസ്പെക്ടർ മിഥുൻ, സബ് ഇൻസ്പെക്ടർമാരായ എൻ. നുഹ്മാൻ, ജയൻ, സീനിയർ സിവില്‍ പൊലീസ് ഓഫിസർ ജോഷി എന്നിവരും ഉണ്ടായിരുന്നു

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.