പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താൻ സ്വകാര്യ ലാബിൻ്റെ ശുചി മുറിയില്‍ ഒളിക്യാമറ; ഉടമയുടെ സഹോദരൻ പിടിയില്‍

 



കുറ്റ്യാടി: സ്വകാര്യ ലാബില്‍ ഒളിക്യാമറ വെച്ചയാള്‍ പിടിയില്‍. കുറ്റ്യാടിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്താൻ ശ്രമിച്ച ലാബ് നടത്തിപ്പുകാരനാണ് പിടിയിലായത്.

അരീക്കര ലാബ് ഉടമയുടെ സഹോദരൻ അസ്ലമാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രി 11 മണിയോടെ ജീവനക്കാരി ശുചിമുറിയില്‍ കയറിയപ്പോഴാണ് ഒളിക്യാമറ ശ്രദ്ധയില്‍പ്പെട്ടത്. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

അസ്ലമിന്റെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. അസ്ലമിൻ്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു വരികയാണ്. യുവതി ബഹളം വെച്ചതോടെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ഇയാളെ മർദിച്ചിരുന്നു. അടികൊണ്ട നിലയിലാണ് ഇയാളെ പൊലീസിന് കൈമാറിയത്.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.