പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഏഴ് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

 



കണ്ണൂർ : സ്‌കൂളുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റിങ് ഉള്‍പ്പെടെ ഏഴു മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു.


വയനാട് സുല്‍ത്താൻബത്തേരിയില്‍ സർക്കാർ സ്കൂളില്‍ 2019-ല്‍ വിദ്യാർഥിനി ക്ലാസ്മുറിയില്‍വെച്ച്‌ പാമ്ബുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നൽകിയ ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്.


മറ്റു മാർഗനിർദേശങ്ങള്‍:


• ശൗചാലയങ്ങളില്‍ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം.


• സ്കൂളില്‍ പ്രഥമശുശ്രൂഷാ കിറ്റ് വേണം, പ്രഥമശുശ്രൂഷയില്‍ രണ്ട് ജീവനക്കാർക്കെങ്കിലും അടിസ്ഥാനപരിശീലനം നല്‍കണം.


• അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ നേരിടാൻ ചൈല്‍ഡ് എമർജൻസി മെഡിക്കല്‍ റെസ്പോണ്‍സ് പ്ലാൻ തയ്യാറാക്കണം. ആന്റിവെനം, പീഡിയാട്രിക് മെഡിക്കല്‍ കെയർ തുടങ്ങിയവ ലഭ്യമാക്കാൻ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം.


• പാമ്പിനെ ഒഴിവാക്കാൻ വനംവകുപ്പുമായി ഏകോപനം. സ്കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം.


• തീപ്പിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാൻ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായിച്ചേർന്ന് മോക്ക് ഡ്രില്‍ നടത്തണം.


• നിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്കൂള്‍ മേധാവികളും മാനേജ്മെന്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതർ ഇടയ്ക്കിടെ പരിശോധനനടത്തണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.