പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം


ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണ് ഇന്ന് തുടക്കം. കേരളം ആദ്യ മത്സരത്തിൽ കരുത്തരായ ഉത്തര്‍പ്രദേശിനെ നേരിടും. വാശിയേറിയ മത്സരമാണ് ആലപ്പുഴയില്‍ പ്രതീക്ഷിക്കുന്നത്. സഞ്ജു സാംസണാണ് കേരള ടീമിന്‍റെ നായകൻ. ഉത്തര്‍പ്രദേശ് നിരയിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റര്‍ റിങ്കു സിംഗ്, സ്‌പിന്നര്‍ കുല്‍ദീപ് യാദവ് ഉൾപ്പടെയുളളവരും ഉണ്ട്. ആലപ്പുഴ ഇതാദ്യമായാണ് രഞ്ജി ട്രോഫി മത്സരത്തിന് വേദിയാവുന്നത്. ബിസിസിഐയുടെ ക്യൂറേറ്റര്‍ കഴിഞ്ഞദിവസം ഗ്രൗണ്ടിലെത്തി പിച്ചും മറ്റു സൗകര്യങ്ങളും പരിശോധിച്ചിരുന്നു.

മികച്ച പ്രകടനത്തിനപ്പുറം കിരീടം ലക്ഷ്യമിട്ട് തന്നെയാണ് കേരളം ഇത്തവണ രഞ്ജി ട്രോഫിക്ക് ഇറങ്ങുന്നതെന്ന് വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ വ്യക്തമാക്കി. മികച്ച ടീമാണ് ഉത്തര്‍പ്രദേശ് എന്നും അവരെ വില കുറച്ച് കാണുന്നില്ലെന്നും രോഹന്‍ പറഞ്ഞു. അഫ്ഗാന്‍ പരമ്പരയ്ക്കായി സഞ്ജുവിന് പോകേണ്ടി വന്നാല്‍ ടീമിനെ നയിക്കാന്‍ താന്‍ സജ്ജനെന്നും രോഹന്‍ വ്യക്തമാക്കി. രഞ്ജി ട്രോഫിയില്‍ ആദ്യ മത്സരത്തിൽ ഹോംഗ്രൗണ്ടിൽ കളിക്കുന്നത് കേരള ടീമിന് ഗുണം ചെയ്യുമെന്ന് മുൻ കേരള ക്യാപ്റ്റൻ സച്ചിൻ ബേബി വ്യക്തമാക്കി. രണ്ട് ടീമും മികച്ചതാണെന്നും കടുത്ത മത്സരം പ്രതീക്ഷിക്കുന്നതായും സച്ചിൻ മത്സരത്തിന് മുന്നോടിയായി പറ‍ഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.