പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം chennai

 


ചെന്നൈ: തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഇന്ന് പുറപ്പെടേണ്ട പാലക്കാട് – തിരുന്നല്‍വേലി എക്‌സ്പ്രസ് (16792), തിരുവനന്തപുരം – തിരിച്ചിറപ്പിള്ളി എക്‌സ്പ്രസ് (22628), തിരിച്ചിറപ്പിള്ളി – തിരുവനന്തപുരം എക്‌സ്പ്രസ് (22627), 16322 കോയമ്പത്തൂര്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ് എന്നിവ അടക്കം 23 ട്രെയിനുകള്‍ റദ്ദാക്കി. തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍ – തിരുനെല്‍വേലി എക്‌സ്പ്രസ്, തിരുവനന്തപുരം – തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.

ചെന്നെ എഗ്മോര്‍ – ഗുരുവായൂര്‍ – ചെന്നൈ എഗ്മോര്‍ (16127, 16128), കൊല്ലം – ചെന്നൈ എഗ്മോര്‍ (20636), നാഗര്‍കോവില്‍ – കോയമ്പത്തൂര്‍ – നാഗര്‍കോവില്‍ സൂപ്പര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍ – എസ്എംവിടി ബംഗളൂരു – നാഗര്‍കോവില്‍ (17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.