പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഫോണ്‍ മോഷണം: ഐഎംഇഐ സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട ; എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

 


കീശയിലുള്ള മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്ബര്‍ സൂക്ഷിച്ചാല്‍ ഫോണ്‍ കള്ളൻ കൊണ്ടുപോയാലും ദുഃഖിക്കേണ്ട.


സെൻട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്ററില്‍ (സിഇഐആര്‍) നമ്ബര്‍ കൊടുത്താല്‍ നഷ്ടമായ ഫോണിന്റെ പ്രവര്‍ത്തനം നിലയ്ക്കും. മറ്റൊരാള്‍ക്കും ഉപയോഗിക്കാനാകില്ലെന്ന് ഉറപ്പാക്കുന്നതോടെ ഫോണ്‍ തിരികെ കിട്ടാനുള്ള സാധ്യതയുമേറും.


മൊബൈല്‍ ഫോണ്‍ മോഷണം വ്യാപകമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പോര്‍ട്ടലിന് രൂപം കൊടുത്തത്. ഏതൊരു ഫോണും പ്രവര്‍ത്തിക്കുന്നത് ഐഎംഇഐ നമ്ബര്‍ അടിസ്ഥാനമാക്കിയാണ്. ഇത് ബ്ലോക്ക് ചെയ്യുന്നതോടെ ഫോണ്‍ നിശ്ചലമാകും. മോഷ്ടിച്ച മൊബൈലിന്റെ വില്‍പ്പനയും തടയാം.


മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്ബനികളും ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ ഈ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. രജിസ്റ്റര്‍ ചെയ്താലുടൻ ഫോണ്‍ എവിടെയുണ്ടെന്ന് ട്രാക്ക് ചെയ്യാം. ഫോണില്‍ മറ്റേതെങ്കിലും സിംകാര്‍ഡ് ഇട്ടാല്‍ ഉടൻ ഫോണ്‍ എവിടെയുണ്ടെന്ന് പോര്‍ട്ടലില്‍ ലഭ്യമാകും. പൊലീസിന് മോഷ്ടാക്കളിലേക്ക് എളുപ്പത്തിലെത്താം. രാജ്യത്താകമാനം 6.03 ലക്ഷം മൊബൈല്‍ ഫോണാണ് പോര്‍ട്ടലിലൂടെ ബ്ലോക്ക് ചെയ്തത്. ഇതില്‍ 2.68 ലക്ഷം ഫോണും ട്രാക്ക് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 2045 ഫോണാണ് ബ്ലോക്ക് ചെയ്തത്. ഇതില്‍ 514 ഫോണ്‍ എവിടെയുണ്ടെന്ന് കണ്ടെത്തി. 144 ഫോണ്‍ വീണ്ടെടുത്തു. ഉടമസ്ഥന് കൈമാറുന്ന ഫോണ്‍ അണ്‍ലോക്ക് ചെയ്യാനുള്ള സംവിധാനവും പോര്‍ട്ടലിലുണ്ട്.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം

മൊബൈല്‍ ഫോണ്‍ നഷ്ടമായാല്‍ ഉടൻ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുക. www.ceir.gov.in എന്ന പോര്‍ട്ടലില്‍ പ്രവേശിക്കുക. ബ്ലോക്ക് സ്റ്റോളൻ/ലോസ്റ്റ് മൊബൈല്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യുക.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.