പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ആധാറിന് പകരം വോട്ടര്‍ ഐഡി; ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്ന രീതി മാറ്റും; പുതിയ നീക്കവുമായി കേന്ദ്രം

 

             


                                                                                  

ആധാര്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്ന രീതിക്ക് പകരം, ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറുകളും ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് കേന്ദ്രമന്ത്രി രഞ്ജന്‍ സിങ്. പഞ്ചായത്തീരാജ് മന്ത്രാലയം സംഘടിപ്പിച്ച 'പീപ്പിള്‍സ് പ്ലാന്‍ ക്യാമ്പയിന്‍ 2026-27'ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി.


ഗുണഭോക്താക്കള്‍ക്ക് ആധാര്‍ നമ്പറുകളെ അടിസ്ഥാനമാക്കി പണം നല്‍കുന്നത് നിര്‍ത്തുമെന്ന് മന്ത്രി പറഞ്ഞു. ആധാര്‍ കാര്‍ഡ് ഉണ്ടാക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ എല്ലാ സ്ഥലങ്ങളിലും ലഭ്യമാണ്. ആരുടെ പേര് പറഞ്ഞാലും, അഞ്ച് മിനിറ്റിനുള്ളില്‍ ഒരു ആധാര്‍ കാര്‍ഡ് ഉണ്ടാക്കി നല്‍കാന്‍ അവര്‍ക്ക് കഴിയുമെന്ന് മന്ത്രി പറഞ്ഞു. ആധാറിന് പകരം, ഗുണഭോക്താക്കളുടെ ബയോമെട്രിക്‌സും വോട്ടര്‍ ഐഡി നമ്പറും ഉപയോഗിച്ചായിരിക്കും അവര്‍ക്കുള്ള പണം നല്‍കുന്ന നടപടികള്‍ പൂര്‍ത്തിയാക്കുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പെര്‍ഫോമന്‍സ് ഗ്രാന്റ്റുകള്‍ക്ക് അര്‍ഹത നേടുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ തങ്ങളുടെ സ്വന്തം വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയായ VB-G RAM G, പി.എം-കിസാന്‍, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം (വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകള്‍) തുടങ്ങിയ മറ്റ് നിരവധി കേന്ദ്ര പദ്ധതികളിലും ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളാണ് നിലവില്‍ ഉപയോഗിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.