പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ആലക്കോട് ഉദയഗിരി താളിപ്പാറയിൽ വീണ്ടും ഉരുൾപൊട്ടൽ; ജനവാസമേഖലയിൽ നിന്നും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു

 


​ആലക്കോട്: ഉദയഗിരി താളിപ്പാറയിൽ വീണ്ടും  ഉരുൾപൊട്ടൽ. ജനവാസമേഖലയിലാണ് ഇത്തവണ ഉരുൾപൊട്ടിയത് എന്നത് പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

​മലവെള്ളപ്പാച്ചിലിൽ മണ്ണും പാറക്കല്ലുകളും വൻതോതിൽ ഒഴുകിയെത്തുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. ജനവാസമേഖലയായതിനാൽ അധികൃതർ അടിയന്തര ഇടപെടൽ നടത്തിയിട്ടുണ്ട്. അപകട ഭീഷണി നേരിടുന്ന പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മലയോര മേഖലയിലുള്ളവർ കനത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.