പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓട്ടോറിക്ഷ മിനിമം ചാർജ് 50 രൂപയായി വർധിപ്പിക്കണം; 10ന് സെക്രട്ടേറിയറ്റ് മാർച്ച്

 


 തിരുവനന്തപുരം: ഇന്ധനവില കുതിച്ചു കയറുന്ന സാഹചര്യത്തിൽ ഓട്ടോറിക്ഷ ചാർജ് അടിയന്തരമായി വർധിപ്പിക്കണമെന്നും ഓട്ടോ ചാർജ് സംബന്ധിച്ച സർക്കാരിന്റെ അശാസ്ത്രീയ ഉത്തരവ് തിരുത്തണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള സ്വതന്ത്ര ഓട്ടോ തൊഴിലാളി യൂണിയന്റെ (എകെഎസ്എടിയു എച്ച്എംഎസ്) നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ 10ന് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ചും ധർണയും നടത്തും. മാർച്ച് എച്ച്എംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്യും.

ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 50 രൂപയായും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 25 രൂപയായും വർധിപ്പിക്കുക, സിഎഫ്, ക്ഷേമനിധി, അനധികൃത സർവീസ്, പാർക്കിങ് സൗകര്യങ്ങൾ തുടങ്ങി ഓട്ടോ തൊഴിലാളികൾ നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു സമരമെന്നു എകെഎസ്എടിയു ജനറൽ സെക്രട്ടറി എൻ.ലക്ഷ്മണൻ അറിയിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.