കണ്ണൂർ: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നാണെന്ന വ്യാജേന ഉദ്യോഗാര്‍ത്ഥികളെ ഫോണില്‍ ബന്ധപ്പെട്ട് ജോലി വാഗ്ദാനം ചെയ്യുകയും പണം ആവശ്യപ്പെടുകയും ചെയ്യുന്ന തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
ഇത്തരം ഫോണ്‍ വിളികളുമായി എംപ്ലോയ്മെന്റ് ഓഫീസിന് യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നല്‍കുന്ന സേവനങ്ങള്‍ തികച്ചും സൗജന്യമാണ്.
ജോലി വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ടു കൊണ്ടുള്ള ഫോണ്‍ സന്ദേശങ്ങളോ വിളികളോ ലഭിക്കുകയാണെങ്കില്‍ വഞ്ചിതരാകാതെ ഉടൻ തന്നെ വിവരം പൊലീസ് അധികാരികളെ അറിയിക്കണമെന്നും ഓഫീസ് അറിയിച്ചു.

