കണ്ണൂർ : കണ്ണപുരം സ്വദേശി വിനയൻ (38 വയസ്സ്) എന്ന വ്യക്തിയെ ജൂലൈ ഒൻപത് മുതൽ കാണ്മാനില്ലെന്ന് പരാതി. ഇരിട്ടി പേലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 708/25 യു/എസ് 57 ഓഫ് കെപി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഇരുനിറം, 170 സെ.മി ഉയരം, തടിച്ച ശരീരം. കാണാതാകുന്ന സമയത്ത് ഷർട്ടും ലുങ്കിയുമാണ് വേഷം. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 04902491221 (ഇരിട്ടി പോലീസ് സ്റ്റേഷൻ), 9497987206 (ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ഇരിട്ടി), 9497980851 (സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്, ഇരിട്ടി) നമ്പറുകളിൽ ബന്ധപ്പെടണമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു.



