PAYANGADI WEATHER
Sunenergia ad
Ads

കോഴിക്കോട് കൊയിലാണ്ടിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

 


കൊയിലാണ്ടി(കോഴിക്കോട്): കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 7.30ഓടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്. ട്രെയിനില്‍ നിന്നും വീണതാകാമെന്നും സംശയമുണ്ട്. കൊയിലാണ്ടി പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.