തളിപ്പറമ്പ് : കരാട്ടെ പഠിക്കാൻ എത്തിയ പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരിശീലകനെതിരെ കേസ്. മൊറാഴയിലെ ടി.കെ. പ്രസന്നനെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ വിദ്യാർഥിയാണ് അതിക്രമത്തിന് ഇരയായതായി പരാതി നൽകിയത്. കഴിഞ്ഞ ജനുവരിയിൽ വെള്ളിക്കീൽപാർക്കിൽ വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.


