തളിപ്പറമ്പ : ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ചികിൽസയിലായിരുന്ന മധ്യവയസ്ക്കൻ മരിച്ചു. തളിപ്പറമ്പ കാക്കാഞ്ചാൽ പട്ടിണിത്തറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ സജീവൻ (55)ആണ് മരിച്ചത്. ഈ മാസം 6 ന് രാവിലെ ആയിരുന്നു അപകടം. അന്നുമുതൽ അബോധാവസ്ഥയിൽ മംഗലാപുരത്തെ ആശുപത്രിയിൽ ആയിരുന്നു. അപകടത്തിൽ സജീവൻ്റെ കൂടെ ബൈക്കിൽ ഉണ്ടായിരുന്ന സലീം, അപകടത്തിൽപ്പെട്ട രണ്ടാമത്തെ ബൈക്ക് ഓടിച്ചിരുന്ന ജിയോ എന്നിവർക്ക് പരിക്കേറ്റിരുന്നു.
പരേതരായ ബാലൻ്റെയും കൗസല്യയുടെയും മകനാണ് മരണപ്പെട്ട സജീവൻ. ഭാര്യ: ദീപ (വയനാട്). മക്കൾ: അർജുൻ,ആദർശ്, അഭിജിത്ത്.
സഹോദരങ്ങൾ: സുരേശൻ, അനിത. വൈകുന്നേരം 4 മണിക്ക് ചെപ്പന്നൂൽ ശങ്കരമഠത്തിലും തുടർന്ന് സ്വഭവനത്തിലും പൊതുദർശനം. സംസ്കാരം ഇന്ന് വൈകുന്നേരം വട്ടപ്പാറ ശ്മശാനത്തിൽ.


